TOPICS COVERED

സ്വകാര്യ ടെലികോം കമ്പനിക്ക് മൊബൈൽ ടവർ സ്ഥാപിക്കാൻ പാട്ടത്തിന് സ്ഥലം നൽകി വെട്ടിലായി ഇടുക്കി തൊടുപുഴയിലെ കർഷകൻ. കമ്പനിയും പഞ്ചായത്തും തമ്മിൽ നികുതിയുടെ കാര്യത്തിൽ നിയമ പോരാട്ടം തുടരുന്നതിനിടെ കർഷകന്റെ ഭൂമി ജപ്തി ചെയ്യാനൊരുങ്ങി റവന്യു വകുപ്പ്. നിയമം അനുശാസിക്കുന്ന നടപടികളാണെടുത്തതെന്ന് കരിമണ്ണൂർ പഞ്ചായത്തിന്റെ വിശദീകരണം.

മൊബൈൽ ടവർ സ്ഥാപിക്കാൻ സ്വകാര്യ ടെലികോം കമ്പനിക്ക് 20 വർഷം മുമ്പാണ് എട്ട് സെന്റ് സ്ഥലം കരിമണ്ണൂർ സ്വദേശി വിൻസന്റ് പാട്ടത്തിന് നൽകിയത്. 2015 ൽ മറ്റൊരു കമ്പനി ടവറിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തെങ്കിലും നാളിതുവരെ പഞ്ചായത്തിൽ നികുതി അടച്ചിട്ടില്ല. കണക്കിലെ അശാസ്ത്രീയത മൂലം കമ്പനി നികുതി അടയ്ക്കുന്നതിൽ നിന്ന് സ്റ്റേ നേടിയിട്ടുണ്ട്. 

ഇതിനിടെയാണ് 32000 രൂപ നികുതി അടക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് വിൻസെന്റിന് നോട്ടീസ് അയച്ചത്. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പലതവണ പഞ്ചായത്തിൽ കയറിയിറങ്ങിയെങ്കിലും വിൻസന്റിന് ലഭിച്ച മറുപടി ഇങ്ങനെ

അഞ്ച് ലക്ഷം രൂപ നികുതി അടയ്ക്കാൻ കമ്പനി തയ്യാറാകാത്തത് കൊണ്ടാണ് സ്ഥലം ഉടമയെ സമീപിച്ചതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. പ്രശ്നത്തിൽ സർക്കാർ ഇടപെട്ട് പരിഹാരം കാണണമെന്നാണ് വിൻസന്റിന്റെ ആവശ്യം

ENGLISH SUMMARY:

Land leased to set up mobile tower; Farmer under threat of confiscation