nehru-trophy

File Photo

അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി തീയതി പ്രഖ്യാപിച്ചു. ഈ മാസം 28ന് വള്ളംകളി നടത്താൻ തീരുമാനമായി. ആഘോഷ പരിപാടികൾ ഒഴിവാക്കി ഒറ്റ ദിവസം മാത്രമായി ജലമേളം നടത്താൻ ഇന്ന് ചേർന്ന എന്‍ടിബിആര്‍ സൊസൈറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. സെപ്റ്റംബർ 28 ഉച്ചകഴിഞ്ഞ് 2 മണിക്കാണ് വള്ളംകളി. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിർവഹിക്കും. നെഹ്റു ട്രോഫി വള്ളംകളിക്കായി സർക്കാർ അനുവദിക്കുന്ന ഗ്രാൻഡ് തുകയായ ഒരു കോടി രൂപ ഇത്തവണയും നൽകും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച നെഹ്റുട്രോഫി വള്ളംകളിയുടെ തീയതി പ്രഖ്യാപിക്കാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിനാലാണ് അടിയന്തര യോഗം ചേർന്ന് തീരുമാനമെടുത്തത്. എന്‍ടിബിആര്‍ ചെയർമാൻ കൂടിയായ കലക്ടർ അധ്യക്ഷനായ യോഗത്തിൽ മന്ത്രി പി പ്രസാദും സജി ചെറിയാനും ഓൺലൈനായി പങ്കെടുത്തു

 
ENGLISH SUMMARY:

Nehru Trophy Boat Race to be held on September 28