ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയാണ് എ.ഡി.ജി.പി M.R.അജിത് കുമാറിനും സുജിത് ദാസിനുമെതിരെ തെളിവുകള്‍ കണ്ടെത്തിയതെന്നാണ് പി.വി.അന്‍വര്‍ എം.എല്‍.എ പറയുന്നത്. എന്നാല്‍ ഫോണ്‍ ചോര്‍ത്തല്‍ ക്രിമിനല്‍ കുറ്റമാണ്. പൊലീസിന്റെയോ സര്‍വീസ് പ്രൊവൈഡറുടെയോ സഹായമില്ലാതെ ചെയ്യാനുമാവില്ല. അതിനാല്‍ അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ പരാമര്‍ശം അദേഹത്തിന് തന്നെ തിരിച്ചടിയായേക്കും.