എം വി ഗോവിന്ദനെ കണ്ടശേഷം ആത്മവിശ്വാസത്തോടെയുള്ള പി വി അന്‍വറിന്‍റെ പ്രതികരണം ഏതറ്റംവരെയും മുന്നോട്ട് പോകാന്‍ ഉറച്ചെന്ന് വ്യക്തമാക്കിയാണ്. പി ശശിക്കെതിരെ പാര്‍ട്ടിക്കുള്ളിലുള്ള എതിര്‍പ്പ് മുതലാക്കി അന്‍വര്‍ പടക്കിറങ്ങുമ്പോള്‍ സംസ്ഥാന നേതൃത്വത്തിലെ ഉന്നതരുടെ പിന്‍തുണയുണ്ട്. പാര്‍ട്ടി ഗൗരവമായി അന്വേഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മലപ്പുറത്തേക്ക് തിരിക്കും മുന്‍പ് അന്‍വര്‍ പറഞ്ഞു
തന്നെ പലരും ഭയപ്പെടണം എന്ന സന്ദേശമാണ് പി വി അന്‍വര്‍ നല്‍കുന്നത്. പാര്‍ട്ടിക്കുള്ളിലെ സാധാരണ പ്രവര്‍ത്തകരുടെ വികാരം പങ്കുവെയ്ക്കുന്നുവെന്ന് അന്‍വര്‍ പറയുന്നത് പാര്‍ട്ടി സമ്മേളനങ്ങളെ ലക്ഷ്യംവെച്ചാണ്. അന്‍വര്‍ തുറന്നുവിട്ട ഭൂതം പി ശശിക്കെതിരെയും പൊലീസിനെതിരെയും ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഉള്‍പ്പടെ വിമര്‍ശനത്തിന്‍റെ തീമഴ പെയ്യിക്കും. ശശിക്കെതിരെ പാര്‍ട്ടി അന്വേഷണം വരുമെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അന്‍വറിന്‍റെ പ്രതികരണം ഇതായിരുന്നു
തല്‍ക്കാലം ഒരു മാസം കാത്തിരിക്കാനാണ് അന്‍വറിന്‍റെ നീക്കം. ഇതിനിടെ തന്‍റെ എതിരാളികളെ ലക്ഷ്യംവെച്ചുള്ള ചില നീക്കങ്ങള്‍ അന്‍വറിന്‍റെ ഭാഗത്ത് നിന്നുണ്ടാകും. ഇന്നലെ മുഖ്യമന്ത്രിയെ കണ്ട അന്‍വറിനെ ഒരു നീരസവും കൂടാതെ പിണറായി മടക്കിയതും അന്‍വറിന് പിന്നില്‍ മൗനസമ്മതത്തോടെ പാര്‍ട്ടിയിലെ പല ഉന്നതരുമുണ്ടെന്ന് മനസിലാക്കിയാണ്.