kozhikode-jaundice

TOPICS COVERED

കോഴിക്കോട് കൊമ്മേരിയില്‍ മഞ്ഞപ്പിത്തം പടര്‍ന്നത് മലിനജലത്തിലൂടെയെന്ന് നിഗമനം. കുടിവെള്ള വിതരണത്തിനായി നിര്‍മിച്ച കിണറും ടാങ്കും രണ്ടുവര്‍ഷമായി വൃത്തിയാക്കിയിട്ടേയില്ലെന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കൂടുതല്‍പേര്‍ക്ക് രോഗലക്ഷണം കണ്ടെത്തിയതോടെ കോര്‍പറേഷനും കലക്ടര്‍ക്കും നാട്ടുകാര്‍ പരാതി നല്‍കി. 

 

പ്രതിഷേധത്തിനപ്പുറം നിസഹായാവസ്ഥയാണിത്. കുടുംബാംഗങ്ങളില്‍ പലരും രോഗബാധിതരായതോടെ ആശുപത്രികള്‍തോറും കയറിയിറങ്ങുകയാണ് ബന്ധുക്കള്‍. എരവത്ത് കുന്ന്, അക്കനാരി, ആമാട്ട് ,ചിറയക്കാട്ട്, വഴക്കാട്ട് മീത്തൽ പ്രദേശങ്ങളിലെ ഇരുപത്തിയഞ്ച് പേര്‍ക്കാണ് ഇതുവരെ  മഞ്ഞപ്പിത്തം സ്ഥരീകരിച്ചത്. ഇതില്‍ ഒരാളുടെ  നില ഗുരുതരമാണ്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ മൂന്നുപേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ജനകീയാസൂത്രണസമിതി നിര്‍മിച്ച കിണറ്റില്‍ നിന്നാണ് പ്രദേശത്ത് വെള്ളമെത്തിക്കുന്നത്. ഈ കിണറും ടാങ്കും വൃത്തിയാക്കിയിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. മാലിന്യം കലര്‍ന്ന ഇവിടുത്തെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്, കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നിർദേശ പ്രകാരം കുടിവെള്ളവിതരണം നിർത്തിവച്ചു. മലിനമായ വെള്ളം വിതരണം ചെയ്തവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ കോര്‍പറേഷനും കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. 

ENGLISH SUMMARY:

Jaundice spread in Kozhikode