anwar

TOPICS COVERED

കീഴടങ്ങാൻ ഒരുക്കമല്ലെന്ന് വ്യക്തമാക്കി പി.വി അൻവർ എംഎൽഎ. പോരാട്ടം തുടങ്ങിയിട്ടേ ഉള്ളൂവെന്നും വലിയ വിപ്ലവമായി ഇത് മാറുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കണ്ട ശേഷം അൻവർ പറഞ്ഞു. പാർട്ടിയാണ് പിണറായി വിജയനെ മുഖ്യമന്ത്രിയാക്കിയത് എന്ന് ഓർമിപ്പിച്ച അൻവർ, ആ പാർട്ടിക്കും ദൈവത്തിനും മുന്നിലെ കീഴടങ്ങൂ എന്നും വ്യക്തമാക്കി.   

 

ഇന്നലെ മുഖ്യമന്ത്രിയെ കണ്ട ശേഷം   മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിൽ പി.വി അൻവറിന് കീഴടങ്ങലിൻ്റെ സ്വരമായിരുന്നു. എന്നാൽ പാർട്ടി സെക്രട്ടറി എം പി ഗോവിന്ദനെ കണ്ട ശേഷമുള്ള പ്രതികരണത്തിൽ ആത്മവിശ്വാസവും പോരാട്ട വീര്യവും.  എലിയായി എന്ന പരിഹാസത്തിന് മറുപടി പറഞ്ഞാണ് തുടങ്ങിയത്.

എഡിജിപി അജിത് കുമാറിനെതിരെയുള്ള അന്വേഷണം നടത്താൻ ഈ ഉദ്യോഗസ്ഥരെ നിയമിച്ചതിലുള്ള അതൃപ്തി അൻവർ മറച്ചു വച്ചില്ല. സർക്കാറനീഷണം എങ്ങാനെ പോയാലും പാർട്ടി ഇടപെടലിൽ പ്രതീക്ഷിക്കുകയാണ് ആൻവർ. ചുരുക്കത്തിൽ ഈ വെടിനിർത്തൽ താൽക്കാലികമാണ് എന്ന  സൂചനയാണ് പാർട്ടി സെക്രട്ടറിയെ കണ്ട ശേഷം അൻവർ നൽകുന്നത്.

ENGLISH SUMMARY:

PV Anwar MLA stated that he is not ready to surrender