കാസർകോട് കിഴൂർ ഹാർബറിൽ കാണാതായ യുവാവിനായുള്ള തിരച്ചിൽ വിഫലം. മുങ്ങൽ വിദഗ്ദൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘമെത്തി തിരച്ചിൽ നടത്തിയെങ്കിലും റിയാസിനെ കണ്ടെത്താനായില്ല.
കിഴൂർ ഹാർബറിൽ മീൻ പിടിക്കാനായി ശനിയാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയതാണ് ചെമ്മനാട് സ്വദേശി മുഹമ്മദ് റിയാസ്. 9 മണി കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചിറങ്ങി. കിഴൂർ ഹാർബറിൽ നിന്ന് റിയാസിൻ്റെ വാഹനവും ബാഗും കണ്ടെത്തി. 5 ദിവസം പരിശോധന നടത്തിയെങ്കിലും റിയാസിനെ കണ്ടെത്താനായില്ല. ഇന്ന് ഈശ്വർ മൽപെ പുഴയിലിറങ്ങി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
എല്ലാ വഴികളും ഉപയോഗിച്ച് തിരച്ചിൽ തുടരുമെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ. നാവികസേനയുടെ സ്‌കൂബ ഡൈവർമാരെയെത്തിച്ച് തിരച്ചിൽ തുടരാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.