നിവിൻപോളി പ്രതിയായ ലൈംഗിക പീഡനക്കേസിൽ അന്വേഷണം പ്രത്യേക അന്വേഷണ സംഘം ഉടൻ ഏറ്റെടുക്കും. പരിചയം പോലുമില്ലാത്ത യുവതിയുടെ പരാതിയില്‍ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി നിവിൻപോളി നിയമനടപടിക്കൊരുങ്ങുകയാണ്. പരാതിയിൽ ഉറച്ചുനിൽകുന്നുവെന്നും നിർമാതാവ് എ.കെ.സുനില്‍ ഗുണ്ടകളെ വച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി മനോരമ ന്യൂസിനോട് പറഞ്ഞു.
പരാതി കെട്ടിചമച്ചതാണെന്നും ഗൂഡാലോചനയുണ്ടെന്നും നിയമപരമായി നേരിടുമെന്നുമായിരുന്നു കേസെടുത്തതിന് പിന്നാലെ നിവിന്റെ പ്രതികരണം. നിവിന്റെ വാദങ്ങൾ പരാതിക്കാരി തള്ളി. കേസിലെ രണ്ടാം പ്രതിയായ നിർമാതാവ് രാഗം സുനിൽ ഗുണ്ടകളെവച്ച് പീഡിപ്പിച്ചെന്നു ഭർത്താവിനും മകനുമെതിരെ ഭീഷണിയുണ്ടെന്നും യുവതി. നിവിന്‍ പോളിയുടെ വാദങ്ങൾ ദുബായിലുള്ള നിർമാതാവ് റാഫേല്‍ മനോരമ ന്യൂസിനോട് സ്ഥിരീകരിച്ചു. നിർമാതാവ് സുനിലിനെ റാഫേലിന്റെ കുടുംബത്തോടൊപ്പം കണ്ടിരുന്നുവെന്നായിരുന്നു നിവിന്റെ പ്രതികരണം. പുതിയപരാതികൾ ലഭിച്ചതിന്റെ അദിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം കൊച്ചിയിൽ യോഗം ചേർന്നു. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലായിരുന്നു യോഗം.