സംവിധായകൻ ആഷിക് അബുവിന് മറുപടിയുമായി ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ. ആഷിഖ് അബു തന്നോട് കയർത്തു സംസാരിച്ചു. പ്രതിഫല തർക്കം പരിഹരിക്കാൻ കമ്മീഷൻ ചോദിച്ചത് സംഘടനയ്ക്ക് വേണ്ടിയാണെന്നും എല്ലാ യൂണിയനുകളിലും കമ്മീഷൻ വാങ്ങുന്ന രീതിയുണ്ടെന്നും സിബി മലയിൽ പറഞ്ഞു. ആഷിഖ് അബുവിനോട് വ്യക്തിപരമായി പ്രശ്നങ്ങൾ ഇല്ല എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇടുക്കി തൊടുപുഴയിലെ സിനിമ ചിത്രികരണത്തിനിടെ നടൻ ജയസൂര്യ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ നടിയുടെ മൊഴിയെടുപ്പ് പുരോഗമിക്കുന്നു. കരമന പൊലീസ് രജിസ്റ്റർ ചെയ്ത കേസ് തൊടുപുഴ പൊലീസിന് കൈമാറുകയായിരുന്നു.
തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും ചിത്രീകരിച്ച സിനിമയുടെ ലൊക്കേഷനുകളിൽ വച്ച് അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. നടിയെ തൊടുപുഴയിലേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുക്കുന്നത്. കേസിൽ നേരത്തെ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിൽ വ്യക്തത വരുത്താനാണ് നടിയെ വിളിച്ചു വരുത്തിയത്. ഇന്ന് തന്നെ നടിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയേക്കും.