pv-anwar-sp

മാധ്യമങ്ങളോട് പറയാതെ മുഖ്യമന്ത്രിക്ക് പരാതി കൊടുത്താല്‍ ഒരു ചുക്കും നടക്കില്ലെന്ന്  അറിയാവുന്നത് കൊണ്ടാണ് വാര്‍ത്താസമ്മേളനം നടത്തിയതെന്ന് പി.വി.അന്‍വര്‍. പി.ശശിയുടെ പേര് ചേര്‍ത്ത് പുതിയ പരാതി നല്‍‌കുമെന്നും അന്‍വര്‍ എം.എല്‍.എ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ പി.ശശിയുടെ പേരില്ലെന്ന് സ്ഥിരീകരിച്ച് പി.വി.അന്‍വര്‍ എംഎല്‍എ തന്റെ ഭാഗത്ത് വീഴ്ചയുണ്ട്. പരസ്യമായി വിമര്‍ശനം ഉന്നയിച്ചത് തെറ്റാണ്.  പാര്‍ട്ടി സെക്രട്ടറി തന്നെ വിമര്‍ശിച്ചതില്‍ തെറ്റില്ലെന്നും പി.വി.അന്‍വര്‍ കൗണ്ടര്‍പോയന്‍റില്‍ പറഞ്ഞു. 

അതേസമയം, പി.വി. അന്‍വര്‍ ഉന്നയിച്ച പരാതിയില്‍ തല്ക്കാലം പാര്‍ട്ടി അന്വേഷണമില്ല. പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെപ്പറ്റി പരാമര്‍ശമില്ലെന്നും അതിനാല്‍  ശശിക്കെതിരെ പാര്‍ട്ടി അന്വേഷണമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.  പരാതി  സര്‍ക്കാര്‍ തലത്തില്‍ പരിശോധിക്കേണ്ടതാണെന്നും അതിനു ശേഷം  പാര്‍ട്ടി തലത്തിലെ പരിശോധന ആവശ്യമെങ്കില്‍ അതിനും തയാറെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.  

അന്‍വര്‍ ഉയര്‍ത്തി വിട്ട ആരോപണങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ച ചെയ്തെങ്കിലും പി. ശശിക്ക് സംരക്ഷണം ഒരുക്കുന്നതാണ് സമീപനം. പി.വി.അന്‍വര്‍ എഴുതിത്തന്നതില്‍ പി.ശശിക്കെതിരെ ഒന്നുമില്ലെന്ന് എം.വി.ഗോവിന്ദന്‍ . ടിവിയില്‍ പറഞ്ഞതല്ലാതെ കോണ്‍ക്രീറ്റായി ഒന്നും പാര്‍ട്ടിയോട് ഉന്നയിച്ചിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി 

പരാതിയുടെ ഉള്ളടക്കം ഉദ്യോഗസ്ഥതലത്തിലുള്ളതാണെന്ന് പറഞ്ഞ എം.വി. ഗോവിന്ദന്‍ അത് പരിശോധിക്കേണ്ടത് സര്‍ക്കാരാണെന്നും  പറഞ്ഞ് പാര്‍ടി അന്വേഷണം എന്നതില്‍ നിന്ന് വഴുതിമാറി. ഡിജിപി അന്വേഷണം തുടങ്ങിയെന്നും ന്യായീകരണം. പി. ശശിയെ സംരക്ഷിച്ച് മുന്നോട്ട് പോകാന്‍ സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചതോടെ കൂടുതല്‍ പൊട്ടലും ചീറ്റലും വരും ദിവസങ്ങളിലും  പാര്‍ട്ടി സമ്മേളനങ്ങളിലുണ്ടാവും.