mv-govindan-cpm

അന്‍വറിന്റെ പരാതി പരിശോധിക്കേണ്ടത് സര്‍ക്കാര്‍ തലത്തിലെന്ന് എം.വി.ഗോവിന്ദന്‍. പാര്‍ട്ടി തലത്തിലെ പരിശോധന വേണമെങ്കില്‍ ആ ഘട്ടത്തില്‍ അതിനും തയാര്‍. മുന്‍പ് അന്‍വറിനെ പിന്തിരിപ്പന്‍ ആക്കിയവര്‍ ഇപ്പോള്‍ പിന്തുണയ്ക്കുന്നു. മുഖ്യമന്ത്രിയെ കണ്ടശേഷം അന്‍വറിനെ മാധ്യമങ്ങള്‍ എലിയോട് ഉപമിച്ചു. അന്‍വര്‍ എംഎല്‍എയുടെ പരാതിയില്‍ ഉന്നയിക്കുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ച. അതിന് യോജിച്ച അന്വേഷണമാണ് പ്രഖ്യാപിച്ചതെന്നും എം.വി.ഗോവിന്ദന്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ബ്രാഞ്ച് സമ്മേളനങ്ങളില്‍ എല്ലാം വിമര്‍ശനമെന്ന് വരുത്തിത്തീര്‍ക്കുന്നു. കള്ളപ്രചാരണങ്ങള്‍ സമ്മേളനങ്ങളെ ബാധിക്കുമെന്ന് കരുതേണ്ട. സെക്രട്ടേറിയറ്റില്‍ വരാനിരിക്കുന്ന അംഗങ്ങളെ ഇപ്പോഴേ പ്രവചിക്കുന്നു. ചില മാധ്യമങ്ങള്‍ക്ക് എന്ത് തോന്നിവാസവും സി.പി.എമ്മിനെപ്പറ്റി പറയാം എന്നായി. എ.ഡി.ജി.പി– ആര്‍.എസ്.എസ്. ചര്‍ച്ചയെന്ന പേരില്‍ സി.പി.എമ്മിനെ ആക്ഷേപിക്കുന്നു. പ്രതിപക്ഷനേതാവിന്റെ കള്ളക്കഥ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുവെന്നും എം.വി.ഗോവിന്ദന്‍.