jcb-crane

അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ വീണ്ടും അപകടം. ചന്തിരൂർ പാലത്തിനു സമീപം ജെസിബിയുടെ മുകളിൽ ക്രെയിൻ മറിഞ്ഞുവീണു. അപകടത്തിൽ ജീവനക്കാർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 2:00 മണിയോടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയായിരുന്നു അപകടം. ക്രെയ്ൻ ഉപയോഗിച്ചുള്ള പൈലിങ് വർക്കുകൾ പുരോഗമിക്കുന്നതിനിടെയാണ് സമീപത്തുണ്ടായിരുന്ന ജെസിബിയുടെ മുകളിലേക്ക് മറിഞ്ഞ് വീണത്. ക്രെയ്ൻ സ്ഥാപിച്ച ഇടത്തെ മണ്ണ് ഇളകിയതാണ് കാരണം. തുടർന്ന് അല്‍പസമയം ഗതാഗതം തടസ്സപ്പെട്ടു. രാത്രി സമയമായതിനാൽ വലിയ അപകടമാണ് ഒഴിവായത്. 

 
ENGLISH SUMMARY:

Crane fell on top of JCB