friends-killed-in-bike-car-

പാലക്കാട് എടത്തനാട്ടുകര വട്ടമണ്ണപ്പുറത്ത് ബൈക്കു കാറും കൂട്ടിയിടിച്ച് സുഹൃത്തുക്കളായ യുവാക്കള്‍ മരിച്ചു. എടത്തനാട്ടുകര സ്വദേശി 20 വയസുകാരനായ ഫഹദ് ആഞ്ഞിലങ്ങാടി സ്വദേശി 18 വയസുകാരന്‍ അര്‍ഷില്‍ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് കാറിൽ ഇടിച്ചായിരുന്നു അപകടം. അപകടത്തിന് പിന്നാലെ ഇരുവരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.