സർക്കാരിന്‍റെ ഓണക്കിറ്റിൽ ഇക്കുറിയും കശുവണ്ടി ഉള്‍പ്പെടുത്തിയത് കശുവണ്ടി ഫാക്ടികളിലെ തൊഴിലാളികള്‍ക്ക് നേരിയ ആശ്വാസമായി. കശുവണ്ടി വികസന കോർപ്പറേഷനും കാപെക്സിനുമാണ് കശുവണ്ടി പായ്ക്കറ്റുകൾ തയാറാക്കാനുള്ള കരാര്‍ ലഭിച്ചത്.
സംസ്ഥാനത്തെ ആറുലക്ഷം കുടുംബങ്ങളിലേക്ക് എത്തുന്ന ഒാണക്കിറ്റില്‍ കശുവണ്ടിപ്പരിപ്പിനും ചെറിയൊരിടം ഇക്കുറിയും ഉണ്ട്. കശുവണ്ടി വികസന കോർപ്പറേഷനും കാപെക്സിനുമാണ് ഒാണക്കിറ്റിലേക്ക് കശുവണ്ടി പായ്ക്കറ്റുകള്‍ തയാറാക്കാനുളള കരാര്‍ ലഭിച്ചത്. കേരള കാഷ്യൂസ് എന്ന പേരില്‍ അന്‍പതു ഗ്രാം കശുവണ്ടിയാണ് ഒാണക്കിറ്റില്‍ ഉള്‍പ്പെടുത്തിയത്. അയത്തില്‍, കായംകുളം ഫാക്ടറികളിലൊക്കെ ആയിരത്തോളം തൊഴിലാളികള്‍ പായ്ക്കിങ് പൂര്‍ത്തിയാക്കി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് നേരത്തെ തോട്ടണ്ടി ഇറക്കുമതി ചെയ്തതിനാല്‍ തൊഴിലാളികള്‍ക്ക് കുറച്ചുദിവസം ജോലി കിട്ടിയിരുന്നു. ഒാണം കഴിഞ്ഞാലും 2159 മെട്രിക് ടണ്‍ തോട്ടണ്ടിയുടെ സംസ്കരണം നടക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് വിഹിതത്തിന് പുറമേ ഇങ്ങനെ ലഭിക്കുന്ന ഒാര്‍ഡറുകളാണ് കശുവണ്ടി വികസന കോർപ്പറേഷനെയും കാപെക്സിനെയുമൊക്കെ നിലനിര്‍ത്തുന്നതും തൊഴിലാളികള്‍ക്ക് വരുമാനമാകുന്നതും.