veg-price

ഓണക്കാലമായാല്‍ പച്ചക്കറി വിലകയറ്റം പതിവാണെങ്കിലും ഇക്കുറി അങ്ങനെയെല്ല കാര്യങ്ങള്‍. വില കൂടിയില്ലെന്ന് മാത്രമല്ല, ചിലതിനൊക്കെ കുറയുകയും ചെയ്തു. പതിറ്റാണ്ടിനിടെ ആദ്യമായാണ് പച്ചക്കറി വിലകയറ്റം ഇല്ലാത്ത ഓണമെന്ന് വ്യാപാരികള്‍ പറയുന്നു. ഇതിന്‍റെ ആശ്വാസത്തിലാണ് കോഴിക്കോട് നഗരത്തിലെ ചെറുതും വലുതുമായ കാറ്ററിങ് യൂണിറ്റുകള്‍.