ഇന്ന് സംസ്ഥാനത്ത് പരക്കെ മഴക്ക് സാധ്യത. എട്ടു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. മധ്യ കേരളത്തിലും വടക്കൻ ജില്ലകളിലും വ്യാപകമായി മഴ കിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട് നൽകിയിട്ടുള്ളത്. ഈ ജില്ലകളിൽ മിതമായ മഴക്കും ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യതയുണ്ട്. ബുധനാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും.

ENGLISH SUMMARY:

Heavy rainfall expected across kerala. Yellow alert announced in eight districts. Rain may continue to Wednesday.