മലപ്പുറം ജില്ലയിലെ എസ്പി, ഡിവൈഎസ്പി റാങ്കിലെ ഉദ്യോഗസ്ഥരെ മാറ്റാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. സ്പെഷല്‍ ബ്രാഞ്ച് അടക്കം എട്ട് ഡിവൈ.എസ്.പിമാരെ മാറ്റി. വി.വി.ബെന്നി കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക്. ജില്ലാ പൊലീസ് മേധാവി എസ്.ശശിധരനെ മാറ്റി ഉടന്‍ ഉത്തരവ് ഇറങ്ങിയേക്കും. പി.വി.അന്‍വര്‍ ഉള്‍പ്പടെ ആരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആരോപണം ഉയര്‍ന്ന് 12 ദിവസത്തിനുശേഷം നടപടി എല്‍ഡിഎഫ് യോഗം നാളെ ചേരാനിരിക്കെ.
പാലക്കാട് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ.വി.മണികണ്ഠന് സസ്പെന്‍ഷന്‍. പരാതിക്കാരിയോടും ഓഫിസ് ജീവനക്കാരിയോടും മോശമായി പെരുമാറിയതിന് നടപടി.