TOPICS COVERED

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാടിന് കൈത്താങ്ങായി മലേഷ്യയിലെ മലയാളി സമൂഹം. പ്രവാസി മലയാളി സംഘടനയായ ‘മലയാളി കുടുംബ’ത്തിന്റെ നേതൃത്വത്തില്‍ ക്വാലാലംപൂരിലെ ബ്രിക് ഫീല്‍ഡ്സില്‍ കേരള ഭക്ഷ്യമേള സംഘടിപ്പിച്ചു. മേളയില്‍ നിന്ന് ലഭിച്ച വരുമാനം  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു.

വയനാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും തങ്ങളാലാകുന്ന സഹായം സ്വരൂപിക്കലുമായിരുന്നു "കനിയാം വയനാടിനായ്" എന്ന പേരിൽ സംഘടിപ്പിച്ച മേളയുടെ പ്രധാന ലക്ഷ്യം. ഒട്ടേറെ മലയാളി കുടുംബങ്ങൾ പങ്കെടുത്ത മേള കേരളത്തിന്റെ പാചകപാരമ്പര്യം വിളിച്ചോതുന്നതായിരുന്നു. പരമ്പരാഗത വിഭവങ്ങളും ചാറ്റ് സ്റ്റാളുകളും മേളയിലുണ്ടായിരുന്നു. കൊച്ചു കുട്ടികളുടെ കലാപരിപാടികളും ഒരുക്കിയിരുന്നു. സാംസ്കാരിക പരിപാടികൾക്ക് പുറമെ നറുക്കെടുപ്പും സംഘടിപ്പിച്ചു. മേളയില്‍ നിന്ന് പിരിഞ്ഞുകിട്ടിയ നാലര ലക്ഷം രൂപ (Rs 4,50,000.00) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. 

വയനാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിക്കുകയുമായിരുന്നു "കനിയാം വയനാടിനായ്" എന്ന പേരിൽ സംഘടിപ്പിച്ച മേളയുടെ പ്രധാന ലക്ഷ്യം. നിരവധി മലയാളി കുടുംബാംഗങ്ങൾ പങ്കെടുത്ത ഭക്ഷ്യമേളയിൽ കേരളത്തിന്റെ സമ്പന്നമായ പാചകപാരമ്പര്യത്തിന്റെ മികച്ചൊരു പ്രദർശനം നടന്നു. പരമ്പരാഗത കേരള വിഭവങ്ങളും ചാറ്റ് സ്റ്റാളുകളും മേളയിലുണ്ടായിരുന്നു.  പാചക വിദഗ്ധരുടെ വൈദഗ്ധ്യവും ഭാവനയും നിറഞ്ഞ ഈ പരിപാടി അന്നേദിവസം പങ്കെടുത്തവർക്ക് അത്യന്തം രുചികരമായ അനുഭവം പകർന്നു. കൊച്ചു കുട്ടികളുടെ വർണ്ണാഭമായ നൃത്തപരിപാടികളും ഗാനാലാപനവുമായിരുന്നു മേളയെ കൂടുതൽ ആകർഷകമാക്കിയത്. തങ്ങളുടെ ആവേശകരമായ പ്രകടനങ്ങളിലൂടെ കുട്ടികൾ ആഘോഷത്തിന് മാറ്റു കൂട്ടി. ഭക്ഷ്യമേളയോടനുബന്ധിച്ച് സാംസ്കാരിക പരിപാടികൾക്ക് പുറമേ മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'എയർ ഏഷ്യ' സമ്മാനിച്ച ലക്കി ഡ്രോയും സംഘടിപ്പിച്ചിരുന്നു. 

തങ്ങളുടെ പൈതൃകം ആഘോഷിക്കുകയും, സമൂഹത്തെ ഒത്തുചേരുവാൻ പ്രേരിപ്പിക്കുകയും ചെയ്ത മലയാളി കുടുംബത്തിന്റെ ഈ ശ്രമത്തെ നിരവധി അതിഥികൾ അഭിനന്ദിച്ചു. വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള ധനസമാഹരണം തന്നെയായിരുന്നു.പരിപാടിയുടെ മുഖ്യ ആകർഷണം. ഭക്ഷ്യ മേളയിൽ നിന്നും ലഭിച്ച മുഴുവൻ തുക (Rs4,50,000.00)യും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) സംഭാവന ചെയ്തു. ജനങ്ങളിൽ നിന്നും സ്പോൺസർമാരിൽ നിന്നും ലഭിച്ച ഉദാരമായ സംഭാവനകൾ ദുരന്തബാധിതരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐക്യദാർഢ്യത്തിൻ്റെയും , കേരള സംസ്‌കാരത്തിൻ്റെയും സാമൂഹിക ഐക്യത്തിന്റെയും പ്രതീകമായി മലയാളി കുടുംബം സംഘടിപ്പിച്ച കേരള ഭക്ഷ്യമേള ഗംഭീരമായ വിജയമായി.

ENGLISH SUMMARY:

The Malayali community in Malaysia lends a helping hand to Wayanad