tiger-amarakkuni

വയനാട് പുല്‍പ്പള്ളി അമരക്കുനിയില്‍ കടുവ വീണ്ടും ആടിനെ കൊന്നു. തുപ്ര അങ്കണവാടിക്ക് സമീപമാണ് ആടിനെ കൊന്നത്. വനംവകുപ്പ് കടുവയ്ക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് ആക്രമണം. ഒരാഴ്ചയ്ക്കിടെ കടുവ പിടിക്കുന്നത് അഞ്ചാമത്തെ ആടിനെ. 

സർവ സന്നാഹം ഉപയോഗിച്ച് ശ്രമിച്ചിട്ടും വയനാട് പുൽപ്പള്ളിയിലെ കടുവയെ പിടികൂടാനായില്ല. അമരക്കുനി ഊട്ടിക്കവലയിൽ വനം വകുപ്പ് പുതുതായി സ്ഥാപിച്ച കൂടിനു തൊട്ട് സമീപം കടുവ എത്തിയെങ്കിലും പിന്നീട് ഒഴിഞ്ഞു മാറി. ഇന്ന് പുലർച്ചെ കടുവ കൊന്ന ആടിന്റെ ജഡം ഈ കൂട്ടിലാണ് വെച്ചത്. 

കടുവയെത്തിയതിനു പിന്നാലെ RRT, വെറ്റിനറി സംഘം  വളഞ്ഞെങ്കിലും കടുവ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് വനം വകുപ്പ് സംഘത്തിന്റെ തെർമൽ ഡ്രോൺ തിരച്ചിൽ തുടരുകയാണ്. കടുവ വീണ്ടുമെത്താൻ സാധ്യതയുള്ളതിനാൽ മേഖലയിൽ ജാഗ്രതയോടെയാണ് വനം വകുപ്പിന്റെ നീക്കം.

 
In Wayanad's Pulpally Amarakuni, a tiger has killed a goat again:

In Wayanad's Pulpally Amarakuni, a tiger has killed a goat again. The incident took place near the Tupra Anganwadi. The attack occurred while the Forest Department continued its search for the tiger. This is the fifth goat killed by the tiger within a week.