പശ്ചിമഘട്ട മലനിരകളിൽ വികസനവും ജീവിതവും അതീവ ശ്രദ്ധയോടെയും പുനരാസൂത്രണത്തിലൂടെയും വേണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. വയനാട് മുണ്ടക്കയ്ക്കു ശേഷമെന്ന ശാസ്ത്ര സെമിനാറിലാണ് കാലാവസ്ഥ ശാസ്ത്രഞ്ജരും വനഗവേഷകരും മുന്നറിയിപ്പ് നൽകിയത്..
ഹ്യൂം സെന്ററും വയനാട് പ്രകൃതി സംരക്ഷണ സമിതിയും എം എസ് സ്വാമിനാഥൻ ഗവേഷണ നിലയവും സംയുക്തമായി നടത്തിയ സെമിനാറിലാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. തുടരേയുണ്ടാകുന്ന ദുരന്തങ്ങൾക്ക് മഴയാണ് വില്ലനെങ്കിലും നാശനഷ്ടങ്ങൾ നിർണ്ണയിക്കുന്നതിൽ പ്രദേശത്തെ ചരുവുകളിലെ മനുഷ്യ ഇടപെടലുകൾ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് വിലയിരുത്തൽ. ജനപങ്കാളിത്തോട് കൂടിയുള്ള പ്രാദേശീക ദുരന്ത മുന്നറിയിപ്പ് സംവിധാനം ഉടൻ വികസിപ്പിക്കണം, ഭൂപ്രദേശത്തെ മനസ്സിലാക്കി കൊണ്ടുള്ള വികസനം മാത്രം നടപ്പിലാക്കുക
മുൻ ചീഫ് സെക്രട്ടറി എസ്സ് എം വിജയാനന്ദ്, കാലാവസ്ഥ ശാസ്ത്രഞ്ജൻ ഡോ.അഭിലാഷ് അടക്കം വിദഗ്ധർ പങ്കെടുത്ത സെമിനാറിൽ വയനാടിന്റെ ഉള്ളടക്കവും ഭീതിയും ചർച്ചയായി. ഭൗമ ചെരിവുകളിലെ ഭൂവിനിയോഗം ശാസ്ത്രീയമാക്കണമെന്നും മേപ്പാടി മേഖലയിൽ ആവർത്തിക്കുന്ന ദുരന്തങ്ങൾ കണക്കിലെടുത്തു തുരങ്കപാത പദ്ധതി
സർക്കാർ പുനഃപരിശോധിക്കണമെന്നു പാനൽ ആവശ്യപ്പെട്ടു.