പി.ശശിക്കും എഡിജിപി അജിത്കുമാറിനുമെതിരെ വീണ്ടും പി.വി.അന്‍വര്‍ എംഎല്‍എ. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയുടെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തി അവര്‍ മുഖ്യമന്ത്രിയെ ചതിച്ചു. പൊലീസിലെ ആര്‍എസ്എസ് സംഘം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നെന്നും അന്‍വര്‍ പറഞ്ഞു.
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസും അട്ടിമറിച്ചു. അന്വേഷിച്ച എസിപി കഴിഞ്ഞ ഇലക്ഷനില്‍ ബിജെപി ബൂത്ത് ഏജന്‍റായി. ആശ്രമത്തില്‍ നിന്ന് കണ്ടെടുത്ത റീത്തും ഭീഷണിക്കുറിപ്പും പിന്നീട് കാണാതായി. ആര്‍എസ്എസുകാരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ പരിശോധിച്ചില്ല. കാരായി രാജന്‍റെയും ഐ.പി.ബിനുവിന്‍റെയും വരെ കോള്‍ വിവരം എടുത്തു. പൊലീസിനുള്ളില്‍ ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ ജീവിക്കുന്ന തെളിവെന്നും പി.വി.അന്‍വര്‍.