തിരുവനന്തപുരം വെള്ളറടയില്‍ വാഹനം ഇടിച്ച് പരുക്കേറ്റയാളെ മുറിയില്‍ പൂട്ടിയിട്ട് വാഹനത്തിലുണ്ടായിരുന്നവര്‍ കടന്നുകളഞ്ഞു. കലിങ്ക്നട സ്വദേശി സുരേഷാണ് താമസിക്കുന്ന മുറിയില്‍ ചികില്‍സ കിട്ടാതെ മരിച്ചത്. 52 വയസായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം നടന്നത്. ദുര്‍ഗന്ധം കാരണം നാട്ടുകാര്‍ ജനാല തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.