കോഴിക്കോട് പാലാഴിയിൽ ദേശീയ പാത നിർമാണത്തിന് എത്തിച്ച തൊഴിലാളികൾ കുടുംബവുമായി താമസിക്കുന്നത് കക്കൂസ് മാലിന്യങ്ങളുടെ നടുവിൽ. പശ്ചിമ ബംഗാളിൽ നിന്ന് എത്തിയ 40 ഓളം പേരാണ് യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ റോഡുവക്കിൽ അന്തിയുറങ്ങുന്നത്. മലമൂത്ര വിസർജനമടക്കം ഒഴുകുന്നതിനാൽ സമീപ പ്രദേശങ്ങൾ ജലജന്യ രോഗങ്ങളുടെ ഭീഷണിയിലാണ്.
ഉയിരു കാക്കാൻ അന്നം തേടി വന്ന മനുഷ്യരാണ്, പരാതി പറഞ്ഞാൽ അടുപ്പ് പുകയില്ല, സഹിക്കുകയാണെങ്കിൽ പോലും പരിധിയുണ്ടല്ലോ, എന്നാൽ ഇവിടെ അതും കഴിഞ്ഞു. കഴിഞ്ഞ ദിവസം വരെ ഈ തകിടു ഷീറ്റുകൾക്കുള്ളിൽ കുഞ്ഞുങ്ങൾ അടക്കം ഉണ്ടായിരുന്നു. ഒരു മഴയിൽ, കാറ്റിൽ പൊളിഞ്ഞു വീഴാവുന്ന ഈ ഷെഡിൽ നിന്ന് കുട്ടികളെയും സ്ത്രീകളെയും മാറ്റി, കാരണം നാട്ടുകാരുടെ പ്രതിഷേധം. മഞ്ഞപിത്തവും മലമ്പനിയും ഭീഷണിയായി.
ജോലി തേടി വന്നവരിൽ, പ്രശ്നക്കാരുമുണ്ടെന്ന് നാട്ടുകാർ പറയുന്നു, കൊതുകും ദുർകന്ധവും പരന്നു, ഏത് നിമിഷവും രോഗങ്ങൾ പടരാം
ഇവരുടെ ദുരിത ജീവിതത്തിനൊപ്പം, ഒരു നാട് കൂടി രോഗ ശയ്യയിലേക്ക് പോകുമെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്, ജോലിക്ക് കൂലിയുള്ള നാട്ടിൽ നല്ല ജീവിതവും അവകാശമാണ്.