manju-jenson-facebook-post

വയനാട് ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസന്‍റെ വിയോഗത്തില്‍ ഞെട്ടലിലാണ് കേരളം. ഉറ്റവരെ എല്ലാം നഷ്ടമായ ആ പെണ്‍കുട്ടിക്ക് മുന്നോട്ടു ജീവിക്കാനുള്ള വെളിച്ചം കാണിച്ച ജെന്‍സന്‍റെ വിയോഗത്തില്‍ വികാരഭരിതമായ കുറിപ്പുമായി നടി മഞ്ജു വാര്യർ.

എന്തൊക്കെ പറഞ്ഞാലും ശ്രുതിയുടെ വേദനയ്ക്ക് നമ്മള്‍ പറയുന്ന വാക്കുകള്‍ ഉള്‍ക്കൊള്ളാനാകില്ലെന്നും ശ്രുതിയുടെ കണ്ണുനീര്‍ ആരുടെയും കൈത്തലങ്ങള്‍ കൊണ്ട് തുടയ്ക്കാനാവാത്തതാണെന്നും താരം കുറിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.  ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായ അവളുടെ കരംപിടിച്ച ജെന്‍സന്‍ എന്ന നന്മയെയും മരണം കൊണ്ടുപോകുമ്പോള്‍ കാലമേ എന്തിനിത്ര ക്രൂരത എന്നുമാത്രം ചോദിക്കുവെന്നും മഞ്ജു കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. നിരവധിയാളുകളാണ് വിയോഗവാര്‍‍ത്തയ്ക്ക് അനുശോചനവുമായെത്തിയത്. 

മഞ്ജു വാര്യര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നതിങ്ങനെ:

ഒരുവാക്കിനും ഉള്‍ക്കൊള്ളാനാകില്ല ശ്രുതിയുടെ വേദന. ഒരു കൈത്തലത്തിനും തുടയ്ക്കാനാകില്ല ആ പെണ്‍കുട്ടിയുടെ കണ്ണീര്‍. ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായ അവളുടെ കരംപിടിച്ച ജെന്‍സന്‍ എന്ന നന്മയെയും മരണം കൊണ്ടുപോകുമ്പോള്‍ കാലമേ എന്തിനിത്ര ക്രൂരത എന്നുമാത്രം ചോദിച്ചുപോകുന്നു. ഇനി ലോകമൊന്നാകെ ശ്രുതിക്ക് കൂട്ടാകട്ടെ…അവളെ ഏറ്റെടുക്കട്ടെ..