മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഇന്ന് നിർണായകം. കേസിലെ ജാമ്യാപേക്ഷയിലും സി.ബി.ഐ അറസ്റ്റിനെതിരായ ഹര്‍ജിയിലും സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വിധി പറയുക. ഒരു ദിവസം നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് കേസ് ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റിയത്. ഇ.ഡി കേസില്‍ കേജ്രിവാളിന് സുപ്രിംകോടതി നേരത്തെ ഇടക്കാല ജാമ്യം നല്‍കിയിരുന്നു. സി.ബി.ഐ കേസില്‍ ജാമ്യം ലഭിച്ചാൽ കേജ്രിവാളിന് ജയില്‍ മോചിതനാകാം