suresh-gopi-04

TOPICS COVERED

എ.ഡി.ജി.പി– ആര്‍.എസ്.എസ് കൂടിക്കാഴ്ച സംബന്ധിച്ച ചര്‍ച്ചകളോട് പുച്ഛമെന്ന് കേന്ദ്രമന്ത്രി  സുരേഷ് ഗോപി. രാഷ്ട്രീയ അയിത്തം കല്‍പിക്കുന്നവര്‍ ക്രിമിനലുകളാണ്. കൂടിക്കാഴ്ച്ച വിവാദത്തെ വിമര്‍ശിച്ച പി.എസ്. ശ്രീധരന്‍ പിള്ളയെ അദ്ദേഹം അഭിനന്ദിച്ചു. അങ്ങനെ വിമര്‍ശിക്കാന്‍ യോഗ്യനായ ഒരാള്‍ കേരളത്തില്‍ ഉണ്ടായി. എല്ലാവരെയും ജീവിക്കാന്‍ അനുവദിക്കണമെന്നും  താന്‍ ആരെയും ദ്രോഹിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആര്‍എസ്എസ് നേതാക്കളെ എഡിജിപി  എം ആര്‍ അജിത്കുമാര്‍ സന്ദര്‍ശിച്ചതിനെതിരായ  ചര്‍ച്ചയെ നിശതമായി വിമര്‍ശിച്ച്  ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. കാണാൻ പാടില്ല, തൊടാൻ പാടില്ല എന്നതാണ് ഇപ്പോഴത്തെ കേരളത്തിലെ ചർച്ച. രാഷ്ട്രീയത്തിൽ അയിത്തം കുറ്റകരമാണെന്ന്.

ഇത്തരം ചർച്ചകൾ കേരളത്തിൽ മാത്രമാണ് നടക്കുന്നത്. ജനാധിപത്യത്തിന്റെ അടിത്തറയെയാണ് ഇതെല്ലാം തകർക്കുന്നത്.  ഗവർണർക്ക് ഇതൊന്നും പറയാൻ പാടില്ല എന്നറിയാം .എങ്കിലും  പറഞ്ഞുപോവുകയാണ്. ജനങ്ങളുടെ രാഷ്ട്രീയമാണ് ഞാന്‍പറയുന്നത്. കക്ഷിരാഷ്ട്രീയമല്ല. കേരത്തിന്‍റെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആരെയാണ കബളിപ്പിക്കുന്നത്. 

ആര്‍.എസ്.എസിന് പബ്ലിസിറ്റി ആവശ്യമില്ല. അവിടെ ഹൃദയങ്ങള്‍ തമ്മിലാണ് ബന്ധപ്പെടുന്നത്. രാഷ്ട്രീയ വിശദീകരണ യോഗം നടക്കാത്തതും അതുകൊണ്ടാണെന്ന് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. കോഴിക്കോട് പി.പി .മുകുന്ദന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ENGLISH SUMMARY:

Central Minister Suresh Gopi criticized the controversy over the ADGP-RSS meeting and condemned those who see it as a political issue, calling them criminals. He praised P.S. Sreedharan Pillai for his critique of the controversy and asserted his stance that everyone should be allowed to live peacefully, emphasizing he does not betray anyone.