തൃപ്പൂണിത്തുറ നഗരസഭ പരിധിയിലെ സാമ്പത്തിക ഭദ്രത കുറഞ്ഞ കുടുംബങ്ങൾക്ക് കാണം വിൽക്കാതെ ഓണമുണ്ണാം. തൃപ്പൂണിത്തുറയിലെ സന്നദ്ധ സംഘടനയായ പൾസ് ഓഫ് തൃപ്പൂണിത്തുറ സാമ്പത്തിക ഭദ്രത കുറഞ്ഞ 1,400 കുടുംബങ്ങൾക്ക് ഓണക്കിറ്റുകള്‍ ഇന്ന് വിതരണം ചെയ്യും. ആശാ വർക്കർമാർ വഴി തിരഞ്ഞെടുത്ത കുടുംബങ്ങൾക്കാണു കിറ്റ് നൽകുക.
ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു കിറ്റുകൾ വിതരണം ചെയ്യും. ഇവർക്കായി ഓണാഘോഷവും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. 23 തരം പച്ചക്കറികളാണു കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എസിപി പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കിറ്റ് പാക്കിങ്ങിനായി എത്തിയിരുന്നു. കിറ്റിന്റെ വിതരണ പരിപാടിയുടെ ഉദ്ഘാടനം ഇകലക്ടർ എൻ.എസ്.കെ. ഉമേഷ് നിർവഹിക്കും.