bengaluru-youth-16-09

TOPICS COVERED

ബെംഗളൂരുവില്‍ ട്രെയിനിൽ നിന്ന് വീണു പരുക്കേറ്റ മലയാളി യുവാവ്  മരിച്ചു. ഇടുക്കി കല്ലാർ  തൂക്കുപാലം എംജി മന്ദിരത്തിൽ ദേവനന്ദനാണു മരിച്ചത്.

 

ഞായറാഴ്ച രാവിലെ സുഹൃത്തുക്കളെ കാണാനായി പോകുന്നതിനിടെ സോലദേവനഹള്ളിക്കും ചിക്കബാനവാരക്കും ഇടയിലാണ് അപകടം. ഗുരുതരമായി പരുക്കേറ്റ ദേവനന്ദനെ ആദ്യം ഹെസറഘട്ട റോഡിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ഹെബ്ബാളിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെയോടെ മരിച്ചു.

ആലുവ യുസി കോളജിൽ നിന്നു ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ദേവനന്ദൻ സിവിൽ സർവീസ് പരിശീലനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. മൃതദേഹം പോസ്റ്റ്​​മോർട്ടം പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകും. 

ENGLISH SUMMARY:

Malayali Young Man Died After Falling From The Train In Bengaluru