wayanad-kerala-government

വയനാട് ദുരന്തനിവാരണത്തിന്റ ചെലവ് സംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കില്‍ പൊരുത്തക്കേടെന്ന് ആക്ഷേപം. യഥാര്‍ഥത്തില്‍ ചെലവായതിന്റ പതിന്‍മടങ്ങാണ് കാണിച്ചിരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം. എന്നാല്‍ ഒാഗസ്റ്റ് 17 ന് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച മെമ്മാറാണ്ടത്തിലുളള പ്രതീക്ഷിക്കുന്ന ചെലവിന്റ കണക്കാണിതെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ വിശദീകരണം

ഒരു മൃതദേഹത്തിന് 75000 രൂപ വച്ച് 359 മൃതദേഹം സംസ്കരിക്കാന്‍  2.76 കോടി രൂപ. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉപകരണങ്ങള്‍ എത്തിച്ചവകയിലും ഗതാഗതം സൗകര്യം ഒരുക്കിയ വകയിലമായി 7 കോടി, ഭക്ഷണത്തിന് 10 കോടി,ദുരിതാശ്വാസ ക്യാംപിലെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ 7 കോടി.

 

ക്യാംപിലുള്ളവര്‍ക്ക് വസ്ത്രം വാങ്ങിച്ച വകയില്‍ 11 കോടി, ബെയ് ലി പാലത്തിന് അടിയില്‍ കല്ല് നിരത്തിയതിന് 1 കോടി..ഇങ്ങനെ പോകുന്നു ചെലവ് സംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്ക്. ഇതെല്ലാം പെരുപ്പിച്ച കണക്കല്ലേയെന്നതാണ് പൊതുസമൂഹത്തില്‍ ഉയരുന്ന പ്രധാന ചോദ്യം. 

മാനദണ്ഡം വച്ച് നോക്കിയാല്‍ കേന്ദ്രത്തില്‍ നിന്ന് ആകെ കിട്ടുക 219 കോടിയാണ്. പക്ഷെ യഥാര്‍ഥ നഷ്ടം 1600 കോടിയിലധികമാണ്.  ഈ സാഹചര്യത്തിലാണ് കേരളത്തിലെത്തിയ കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് പ്രതീക്ഷിക്കുന്ന ചെലവിന്റ കണക്ക് സമര്‍പ്പിച്ചതെന്നും അതിന്റ പകര്‍പ്പാണ് ഹൈക്കോടതിയില്‍ കൊടുത്തതെന്നും ശേഖര്‍ കുര്യാക്കോസ് പറയുന്നു. തെറ്റായ പ്രചാരണങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാനേ വഴിവയ്ക്കുകയുള്ളുവെന്നും ശേഖര്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

Wayanad Landslide; Kerala Government Spent 11 Crores For Clothes