accident

TOPICS COVERED

കർണ്ണാടക ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾക്ക് ദാരുണാന്ത്യം. അവധിയാത്രക്കു പോയ വയനാട് പൂതാടി സ്വദേശികളായ ധനേഷ് ഭാര്യ അഞ്ജു ആറു വയസുകാരനായ മകൻ ഇഷാൻ കൃഷ്ണ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ബൈക്കിൽ ടിപ്പർ ലോറിയിടിച്ചു അപകടമുണ്ടായത്. ബൈക്കിലേക്ക് അമിത വേഗതയിൽ വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ടിപ്പർ ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു. മൃതദേഹങ്ങൾ ഗുണ്ടൽപേട്ട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 
ENGLISH SUMMARY:

Three from kerala killed in accident at Gundlupet