rescue

TOPICS COVERED

തിരുവനന്തപുരം ആനാവൂരില്‍ മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. ഏഴടി മണ്ണിനകത്ത് അരമണിക്കൂറോളം പൂര്‍ണമായും അകപ്പെട്ട ആലത്തൂര്‍ സ്വദേശി സൈലന്‍റെ ജീവന്‍ രക്ഷിക്കാനായത് സഹ തൊഴിലാളികളുടെ സമയോചിത ഇടപെടല്‍ മൂലം.  ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 

 

ഈ കാണുന്ന മണ്‍കൂനകത്ത് ഒരു മനുഷ്യ ജീവനുണ്ടായിരുന്നു. ആലത്തൂര്‍ സ്വദേശിയായ സൈലന്‍ എന്ന തൊഴിലാളി. ആനാവൂരിലെ പടപ്പിത്തോട്ടത്ത് കെട്ടിനിര്‍മാണത്തിനിടെ ഇരുപതടി ഉയരുമുണ്ടായിരുന്ന മണ്‍ഭിത്തി തകര്‍ന്ന് സൈലന് മേല്‍വീഴുകയായിരുന്നു. ഫയര്‍ഫോഴ്സും പൊലീസുമൊക്കെ എത്തും മുമ്പ് ജെ.സി.ബി ഓപ്പറേറ്ററായ ആരിത്ത് സൈലന്‍ അവസനമായി നിന്ന സ്ഥലം മനസ്സിലാക്കി മണ്ണ് നീക്കം ചെയ്തു. ആദ്യം കൈ കണ്ടു. പിന്നെ തലയ്ക്ക് മുകളിലുള്ള മണ്ണും നീക്കി. അങ്ങനെ സൈലന്‍ ജീവശ്വാസം വീണ്ടെടുത്തു. 

ഫയര്‍ ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ സൈലനെ പൂര്‍ണമായും പുറത്തെടുത്തു.  നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സൈലനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഒരു കാലിന് പൊട്ടലുണ്ട്. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് വിവരം.

ENGLISH SUMMARY:

A laborer who was trapped in landslide Thiruvananthapuram was rescued