kunjumol-kollam

TOPICS COVERED

പ്രതികൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് മൈനാഗപ്പള്ളി അപകടത്തിൽ മരിച്ച കുഞ്ഞുമോളുടെ മക്കൾ. നടന്നത് മനുഷ്യത്വം ഇല്ലാത്ത ക്രൂരതയാണെന്ന് കുടുംബം മനോരമ ന്യൂസിനോട് പറഞ്ഞു. ശരീരത്തിലൂടെ അറിഞ്ഞുകൊണ്ട് കാര്‍ കയറ്റിയതാണ് മരണകാരണം. കാര്‍ തട്ടിയെങ്കില്‍ അപകടമായി കാണാമായിരുന്നുവെന്നും ഭര്‍ത്താവ് നൗഷാദ്. പ്രതികളുടേത് മനഃസാക്ഷില്ലാത്ത ക്രൂരത, ഡോക്ടര്‍ കൂടി കൃത്യത്തില്‍ പങ്കാളി. ഡ‍ോക്ടര്‍മാര്‍ ജീവന്‍ രക്ഷിക്കുന്നവരല്ലേ എന്നും കുടുംബത്തിന്റെ ചോദ്യം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

അതേസമയം, അപകടശേഷം പ്രതി അജ്മൽ കാറിൽ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കാർ നിർത്തി അനുവാദം കൂടാതെ കരുനാഗപ്പള്ളിയിലെ വീടിനകത്തേക്ക് കയറിയ പ്രതികൾ വീട്ടിനുള്ളിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി വീട്ടുടമ പ്രദീപ് . അതേസമയം പ്രതികൾ രാസലഹരി ഉപയോഗിച്ചോ എന്നതിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും.