sabha

ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കൊപ്പം ഓണം ആഘോഷിച്ച് ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രപ്പൊലീത്ത. ഭദ്രാസനത്തിന്‍റെ ചുമതല ഏറ്റ ശേഷമുള്ള ആദ്യ ഓണമാണ് തൊഴിലാളികള്‍ക്കൊപ്പം ആഘോഷിച്ചത്.

 

പത്തനംതിട്ടയിലെ വിവിധ സ്റ്റാന്‍ഡുകളിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരെയാണ് ഓണാഘോഷത്തിനും സദ്യക്കുമായി ക്ഷണിച്ചത്. ഏല്ലാവര്‍ക്കും ഓണക്കോടിയും നല്‍കി. ആഘോഷത്തില്‍ പങ്കെടുത്ത തൊഴിലാളികള്‍ മെത്രാപ്പൊലീത്തയ്ക്ക് ആറന്‍മുളക്കണ്ണാടിയും സമ്മാനിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍മാരോട് വലിയ കടപ്പാടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു

ഓര്‍ത്തഡോക്സ് സഭയിലെ മുതിര്‍ന്ന വൈദികരും മറ്റ് ഭാരവാഹികളും പരിപാടിയില്‍ പങ്കെടുത്തു. വയനാടിന് സഭ നല്‍കുന്ന സഹായത്തിലേക്ക് തുമ്പമണ്‍ ഭദ്രാസനം 50 ലക്ഷം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

ENGLISH SUMMARY:

Orthodox Church Thumbaman Bhadrasanadhipa celebrating onam with auto workers