jalolsavam-accident

വള്ളംകളി പ്രേമികളെ കണ്ണീരിലാഴ്ത്തി പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ചതയം ജലോത്സവത്തിനിടയിലെ അപകടം.ഒരു ജീവന് നഷ്ടപ്പെട്ടതിന്‍റെ വേദനയിലാണ് നാടാകെ. മുതവഴി പള്ളിയോടത്തിലെ തുഴച്ചിലുകാരനായിരുന്ന പാണ്ടനാട് നടുവിലേത്ത് വിഷ്ണുദാസിനാണ് ജീവന്‍ നഷ്ടമായത്.

ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ബി ബാച്ച് പള്ളിയോടങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍ നടക്കുമ്പോഴായിരുന്നു ദാരുണമായ അപകടം..കോടിയാട്ടുകരയും മുതവഴിയുമാണ് മത്സരിച്ചത്. സ്റ്റാര്‍ട്ടിങ് പോയിന്റ് പിന്നിട്ട് കുറച്ചു മുന്നോട്ട് എ്ത്തിയപ്പോള്‍ രണ്ടു പള്ളിയോടങ്ങളും ഒരേ ട്രാക്കിലെത്തി.

 രണ്ടും തമ്മില്‍ കൂട്ടിമുട്ടുകയായിരുന്നു. തുടര്‍ന്ന് ഇരു പള്ളിയോടങ്ങളുടെയും തുഴച്ചിലുകാര്‍ വെള്ളത്തില്‍ വീണു. മുതവഴി പള്ളിയോടം മറിഞ്ഞത് തലകീഴായാണ്. അഗ്നിരക്ഷാസേന ബോട്ടുകളുമായെത്തിയാണ് തുഴച്ചിലുകാരെയെല്ലാം രക്ഷിച്ച് കരയിലെത്തിച്ചത്. വിഷ്ണുവിനെ മാത്രം കാണാതാവുകയായിരുന്നു.പിന്നീ് നടത്തിയ തിരച്ചിലിലാണ്  കടവത്തിനാല്‍ക്കടവിന് അടുത്ത് നിന്ന് വിഷ്ണവിനെ കണ്ടെത്തിയത്. ഉടന്‍ ചെങ്ങന്നൂര് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് എ ബാച്ച് പള്ളിയോടങ്ങളുടെ ഫൈനല്‍ മല്‍സരങ്ങള്‍ ഉപേക്ഷികയായിരുന്നു.

 
chathayam jalosavam final cancelled as sake boats collides and youth dies: