Image∙ Shutterstock - 1

ആറന്മുളയിൽ ചെന്നാൽ ഇപ്പോൾ ആകെ മേളമാണ്. പ്രത്യേക താളത്തിലാണ് പള്ളിയോടങ്ങളുടെ മിനുക്ക് പണി. അടുത്ത മാസം ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ തുടങ്ങുന്നതിനു മുന്നോടിയായി ആണ് പണികൾ.

 

ദൂരെ നിന്ന് കേട്ടാൽ പ്രത്യേക തരം മേളമാണെന്ന് തോന്നും. ആറൻമുളയിലെ പള്ളിയോടങ്ങളുടെ പണിപ്പുരയിലെ താളമിതാണ്. കാണുന്നത് മല്ലപ്പുഴശേരി പള്ളിയോടത്തിൻ്റെ അറ്റകുറ്റപ്പണികളാണ്.  പള്ളിയോടത്തിന്‍റെ തറ ഉറപ്പിക്കാനാണ് ഈ മേളം. 

ഈ താളത്തിൽ അടിച്ചാലേ ഇരുവശവും ഒരേ പോലെ ഉറച്ചുകിട്ടു എന്ന് ശില്‍പികള്‍ പറയുന്നു. മനോധര്‍മത്തില്‍ രൂപപ്പെട്ട ഈ താളത്തിലാണ് പതിറ്റാണ്ടുകളായി പണികള്‍.

കിഴക്ക് റാന്നി ഇടക്കുളം മുതല്‍ 40 കിലോമീറ്റര്‍ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങളും ഇനി മിനുക്കു പണിയിലാണ്.

അടുത്തമാസം 21നാണ് പള്ളിയോടങ്ങളിലെ തുഴച്ചില്‍ക്കാര്‍ക്കായി വള്ളസദ്യ തുടങ്ങുന്നത്. ഇതുവരെ 300ല്‍ അധികം വള്ളസദ്യകള്‍ ബുക്കിങ്ങായിക്കഴിഞ്ഞു.

ENGLISH SUMMARY:

Aranmula Palliyodam; Vallasadya in next month