dance

TOPICS COVERED

നർത്തകി മറീന ആന്റണിയുടെ പുതിയ നൃത്തകഥാരൂപം  തൃശൂരിൽ അരങ്ങേറി. ഗംഗയെന്ന ദേവാംഗനയുടെ പ്രണയം മനുഷ്യ സങ്കല്പത്തിൽ അരങ്ങിലെത്തിക്കുകയാണ് 'ഗംഗ'യിലൂടെ മറീന ആന്റണി.  

 

തൃശൂരിന്റെ സായാനത്തെ മനോഹരമാക്കിയിരിക്കുകയാണ് മറീന ആന്റണിയുടെ ഗംഗ. പ്രമുഖ നൃത്ത കലാകാരൻ ആർ എൽ വി ആനന്ദ് ആണ് നൃത്തസംവിധാനം.അഭിനയമുഹൂർത്തങ്ങളാലും മുദ്രകളാലും ഏറെ പുതുമകളുള്ളവയാണ് ഈ കലാരൂപം. ഭരതനാട്യ നൃത്ത രൂപത്തിലാണ്  അവതരണം. 

സ്വർഗ്ഗപുത്രികളായായാലും ദേവാംഗനകൾ പ്രണയത്തിന്റെ കാര്യത്തിൽ മനുഷ്യസ്ത്രീകളെപ്പോലെയാണെന്ന സങ്കല്പമാണ്  നൃത്തത്തിന്റെ ഇതിവൃത്തം. ഒരു വർഷത്തെ പരിശീലനത്തിനു ശേഷമാണ് ഈ കലാരൂപം അരങ്ങിൽ എത്തിയത്. പുതിയ നൃത്തരൂപം  കലാമണ്ഡലം ഡോക്ടർ സുഗന്ധി പ്രഭു,  ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. 

ENGLISH SUMMARY:

Dancer Marina Antony's new dance form has been staged in Thrissur