താരസംഘടന അമ്മയിലെ പിളർപ്പ് തള്ളി കുക്കു പരമേശ്വരൻ. ട്രേഡ് യൂണിയൻ ഉണ്ടാക്കാൻ 'അമ്മ' അംഗങ്ങൾ സമീപിച്ചെന്ന ബി.ഉണ്ണിക്കൃഷ്ണന്റെ പരാമർശം തള്ളി മുൻ എക്സിക്യൂട്ടീവ് അംഗം കുക്കു പരമേശ്വരന്‍. അമ്മയെ കുറിച്ച് തെറ്റിദ്ധാരണ വേണ്ട. അമ്മയില്‍ നിന്ന് ആരെങ്കിലും ട്രേഡ് യൂണിയനായി ചർച്ച നടത്തിയതായി അറിവില്ല. ചർച്ച നടത്തിയവര്‍ പേര് പറയാൻ എന്തിന് മടിക്കണം. താല്‍ക്കാലിക ഭരണസമിതിയുമായി അമ്മ ശക്തമായി മുന്നോട്ടുപോകുമെന്നും കുക്കു മനോരമ ന്യൂസിനോട് പറഞ്ഞു. രണ്ടുമാസം കഴിഞ്ഞാല്‍ ജനറല്‍ബോഡിയും തെരഞ്ഞെടുപ്പും നടക്കുമെന്നും കുക്കു പരമേശ്വരന്‍ വ്യക്തമാക്കി.