മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായി വയനാട് ദുരിതാശ്വാസ ഫണ്ട് വിവാദം. മെമ്മോറാണ്ടത്തില്‍  നല്‍കിയ തുകയുടെ കണക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചത് തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് റവന്യൂമന്ത്രി യോഗത്തില്‍ പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷം വിമര്‍ശനം കടുപ്പിച്ചു. ഈ കണക്ക് ആര് തയാറാക്കിയെന്ന് അറിയണമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. 

കേന്ദ്രസര്‍ക്കാരിന് നല്‍കിയ മെമ്മോറാണ്ടത്തിലെ വിശദാംശങ്ങള്‍ റവന്യുമന്ത്രിയാണ് മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചത്. പുറത്തുവന്ന കണക്കുകള്‍ വസ്തുതാവിരുദ്ധമെങ്കില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.  

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രം യാതൊന്നും ചെയ്തില്ലെന്നും കിട്ടുന്നതെല്ലാം പോരട്ടെയെന്നാണ് മുഖ്യമന്ത്രി കരുതിയതെന്നുമാണ് കെ.മുരളീധരന്റെ പരിഹാസം

എല്ലാം വ്യാജപ്രചാരണങ്ങളെന്ന്  മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. പ്രചാരണത്തിന് പിന്നില്‍ ആരെന്ന് ബി.ജെ.പി വാര്‍ത്താസമ്മേളനത്തോടെ വ്യക്തമാണെന്നും അദ്ദേഹം തിരിച്ചടിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കല്‍പറ്റ കലക്ട്രേറ്റിലേക്ക് യൂത്ത് ലീഗും യുവമോര്‍ച്ചയും മാര്‍ച്ച് നടത്തി. 

ENGLISH SUMMARY:

Wayanad landslide fund controversy was discussed in the Cabinet meeting