shashi-tharoor-new

രാഷ്ട്രീയ എതിരാളികളെ പ്രശംസിച്ചതിന് സ്വന്തം പാര്‍ട്ടിയില്‍നിന്ന് കടുത്ത എതിര്‍പ്പ് നേരിട്ടുകൊണ്ടിരിക്കുകാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇപ്പോഴിതാ, ബിജെപി എംപി ബൈജയന്ത് ജയ് പാണ്ഡെയ്‌ക്കൊപ്പം വിമാനത്തിൽ വെച്ച് പുഞ്ചിരിച്ചുകൊണ്ട് തരൂർ എടുത്ത സെൽഫിയാണ് പുതിയ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വഴിവച്ചത്.

'ഒടുവില്‍ നമ്മള്‍ രണ്ടുപേരും ഒരേ ദിശയിലേക്കുള്ള യാത്രയില്‍' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ജയ്പാണ്ഡെ സമൂഹമാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ് വൈറല്‍ ആയതിന് പിന്നാലെ ശശി തരൂര്‍ ബിജെപിയിലേക്കോ എന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിരാമമിട്ട് തരൂര്‍ തന്നെ രംഗത്തെത്തി. 

'ഭുവനേശ്വറിലേക്ക് മാത്രം വരുന്ന സഹയാത്രികന്‍' മാത്രമാണ് താനെന്നാണ് തരൂര്‍ എക്‌സില്‍ ചിത്രത്തിന് താഴെ  മറുപടി നല്‍കിയത്. നാളെ രാവിലെ താൻ കലിംഗ ലിറ്റ്ഫെസ്റ്റിനെ അഭിസംബോധന ചെയ്യുന്നുണ്ടെന്നും. ഉടനെ തിരിച്ചുവരുന്നും ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ച വെറും യാദൃശ്ചികമാണ് അത് രാഷ്ട്രീയമല്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

The selfie taken by BJP MP Baijayant Jay Panda with Shashi Tharoor on a plane has sparked new discussions and speculations.