pocso-actress

TOPICS COVERED

മുകേഷിനെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തു. നടിയുടെ അടുത്ത ബന്ധു നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പ്രായ പൂര്‍ത്തിയാകുന്നതിന് മുന്‍പ് 2014ല്‍ ചെന്നൈയില്‍ ഒരു സംഘത്തിന് മുന്നില്‍ കാഴ്ച വച്ചുവെന്നായിരുന്നു യുവതിയുടെ പരാതി.

പ്രായ പൂര്‍ത്തിയാകുന്നതിന് മുന്‍പ് ചെന്നൈയില്‍ ഒരു സംഘത്തിനു മുന്നില്‍ തന്നെ കാഴ്ചവച്ചു വെന്ന വെളിപ്പെടുത്തലാണ് മുകേഷിനെതിരെ പരാതി നല്‍കിയ നടിയുടെ അടുത്ത ബന്ധു നടത്തിയത്. മൂവാറ്റുപുഴ സ്വദേശിനിയായ യുവതി ഡിജിപി യ്ക്ക് നല്‍കിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. പൊലീസ് സംഘം മൂവാറ്റുപുഴയിലെത്തി യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് നടിക്കെതിരെ കേസെടുത്തത്. പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. 

സമൂഹ മാധ്യമത്തിലൂടെ യുവതിയുടെ ഫോട്ടോയും മേല്‍ വിലാസവും അടക്കം നടി പ്രചരിപ്പിച്ചു. തന്‍റെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി യുവതി നടിക്കെതിരെ വീണ്ടും പരാതി നല്‍കി. യുവതിയുടെ രണ്ട് പരാതി കളിലും അന്വേഷണ സംഘം കേസെടുത്തിട്ടുണ്ട്. അതെസമയം യുവതിക്കെതിരെ പരാതി നല്‍കാനാണ് നടിയുടെ നീക്കം.

ENGLISH SUMMARY:

A POCSO case has been registered against the actress who raised allegations against Mukesh. The case was filed based on a complaint by a close relative of the actress.