pambadi

TOPICS COVERED

കോട്ടയം പാമ്പാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. അടുത്ത ബന്ധുവായ 24 കാരനെതിരെ പാമ്പാടി പൊലീസ് കേസെടുത്തു. വയറുവേദന തുടർന്ന് പാമ്പാടി താലൂക്ക് ആശുപത്രിയിൽ  ചികിത്സ തേടിയ പെൺകുട്ടി ഗർഭിണി എന്ന് തിരിച്ചറിയുകയായിരുന്നു.

 

പാമ്പാടി സ്വദേശിനിയായ 14 കാരിയാണ് ഇന്ന് ഉച്ചയോടെ വയർ വേദനയുമായി പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിയത്. കടുത്ത വയർവേദനയാണ് എന്ന് കുട്ടി അറിയിച്ചതോടെ ഡോക്ടർ നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണ് എന്നു കണ്ടെത്തിയത്. തുടർന്ന്, കുട്ടിയെ സ്‌കാനിംങ് അടക്കമുള്ള പരിശോധനകൾക്കും പ്രഥമ ശുശ്രൂഷകൾക്കും വിധേയയാക്കിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഡോക്ടറുടെ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാമ്പാടി പൊലീസ് കേസെടുത്തത്. പാമ്പാടി പൊലീസ്  കുട്ടിയുടെ ബന്ധുക്കളെ വിളിച്ച് വിവരം ചോദിച്ചറിഞ്ഞു. കുട്ടിയുടെ ബന്ധു തന്നെയാണ് കേസിലെ പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പാമ്പാടി സ്വദേശിയായ 24 കാരനെതിരെ  പോക്സോ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്. പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.

ENGLISH SUMMARY:

Pocso case Pampady Kottayam