hall

TOPICS COVERED

പുതുപ്പള്ളിയിൽ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കമ്മ്യൂണിറ്റി ഹാളിന്  പേരിടുന്നതിൽ രാഷ്ട്രീയപ്പോര്.  പുതുപ്പള്ളി ടൗണിലെ കമ്മ്യൂണിറ്റി ഹാളിന് പുതുപ്പള്ളിക്കാരനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര്  ഇടണമെന്ന് ഒരു കൂട്ടർ. അല്ല ഇഎംഎസിന്റെ പേര് ഇടണമെന്നാണ് സിപിഎമ്മിന്റെ വാദം. 

 

ഇതാണ് ആ കമ്യൂണിറ്റി ഹാൾ.. ഉമ്മൻ ചാണ്ടിയെന്നോ ഇ. എം. എസ് എന്നോ എഴുതി ചേർക്കാനുള്ള സ്ഥലം ഒഴിച്ചിട്ടുണ്ട്..പേരിന്റെ കാര്യത്തിൽ തീരുമാനമായാൽ ഉദ്ഘാടനം കഴിഞ്ഞ് പണി തുടങ്ങാമെന്ന് കരുതി ഈ കമ്യൂണിറ്റി ഹാൾ കെട്ടിടം കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. 

പുതുപ്പള്ളിയുമായി അടുപ്പമില്ലാത്ത ഇഎംഎസിന്റെ പേരിടുന്നതിന്റെ ഔചിത്യം എന്തെന്നാണ് എംഎൽഎയുടെ ചോദ്യം   ഉമ്മൻചാണ്ടിയുടെ ജനകീയതയുടെ കാര്യത്തിൽ ഇടതുപക്ഷം ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിന് എതിർപ്പില്ലെങ്കിലും കമ്മറ്റി തീരുമാനത്തിൽ നിന്ന്  പിന്നോട്ടില്ല. പഞ്ചായത്ത് കമ്മിറ്റിയിൽ  കമ്മ്യൂണിറ്റി ഹാളിന് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പേരിടാനുള്ള  തീരുമാനത്തെ യുഡിഎഫ് അംഗങ്ങൾ ശക്തമായി എതിർത്തിരുന്നു.. പ്രശ്നം സിപിഎം സംസ്ഥാന നേതാക്കളുടെ ശ്രദ്ധയിൽപ്പെട്ടതോടെ  ഉമ്മൻചാണ്ടിയുടെ പേര് തന്നെ തിരഞ്ഞെടുക്കപെടാൻ സാധ്യതയുണ്ട്