devaswomN

തൃശൂര്‍ പൂരം കലക്കിയതില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന് പാറമേക്കാവ് ദേവസ്വം. എ.ഡി.ജി.പി: എം.ആര്‍.അജിത്കുമാറിന്റെ ഓഫിസില്‍ നിന്ന് ആവശ്യപ്പെട്ട പ്രകാരം മൊഴിനല്‍കിയെന്ന് തിരുവമ്പാടി ദേവസ്വം. അന്വേഷണം ഇല്ലെന്ന വിവരാവകാശ രേഖ പുറത്തുവിട്ട മനോരമ ന്യൂസ് വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ഇരു ദേവസ്വങ്ങളും. 

 

തൃശൂര്‍ പൂരം കലക്കിയെന്ന കാര്യത്തില്‍ തിരുവമ്പാടിയ്ക്കും പാറമേക്കാവിനും സംശയമില്ല. എ.ഡി.ജി.പിയുടെ ഓഫിസ് ആവശ്യപ്പെട്ട പ്രകാരം ഇരു ദേവസ്വങ്ങളും മൊഴിനല്‍കി. പൂരദിനത്തിലുണ്ടായ പരാതികളായിരുന്നു മൊഴിയില്‍ പറഞ്ഞത്. തൃശൂര്‍ ഡി.ഐ.ജി. ഓഫിസില്‍ പോയി ദീര്‍ഘനേരമെടുത്താണ് മൊഴിനല്‍കിയത്. അന്വേഷണം ഇല്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ല. അന്വേഷണത്തിന്റെ ഭാഗമായിതന്നെയാണ് മൊഴി കൊടുത്തതെന്ന് തിരുവമ്പാടി ദേവസ്വം െസക്രട്ടറി പ്രതികരിച്ചു.

തൃശൂര്‍ പൂരം വെടിക്കെട്ടും എഴുന്നള്ളിപ്പും മുടക്കാന്‍ രാജ്യാന്തര തലത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചു. വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥര്‍ ഈ ഗൂഢാലോചനയില്‍ പങ്കാളികളാണോയെന്ന് അന്വേഷിക്കണമെന്ന് പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടു.  രാത്രി എഴുന്നള്ളിപ്പുകള്‍ കൃത്യമായി പോകാന്‍ കഴിയാത്ത വിധം പൊലീസ് ബാരിക്കേഡ് കെട്ടിയതാണ് പ്രശ്നങ്ങള്‍ക്കു കാരണം. തിരുവമ്പാടി ദേവസ്വം എഴുന്നള്ളിപ്പ് നിര്‍ത്തിവച്ചിരുന്നു. മനോരമ ന്യൂസ് പുറത്തുവിട്ട വിവരാവകാശ രേഖയില്‍ അന്വേഷണമില്ലെന്ന വസ്തുത ദേശക്കാരെ ഞെട്ടിച്ചു.

ENGLISH SUMMARY:

Thrissur pooram row Paramekkavu need CBI Investigation