Image Credit ; Facebook

Image Credit ; Facebook

ഇന്ന് വൈകിട്ട് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തെ പുകഴ്ത്തി ഫെയ്സ്ബുക്ക് പോസ്റ്റുമായി ഇടത് സൈബര്‍ ഗ്രൂപ്പായ പോരാളി ഷാജി. അടുത്ത കാലത്ത് ഉണ്ടായതിൽ മുഖ്യമന്ത്രിയുടെ ഏറ്റവും നീണ്ട (നൂറു മിനുട്ട്)  പത്ര സമ്മേളനമായിരുന്നു ഇന്നത്തേതെന്നും, എല്ലാ വിഷയത്തിലും കൃത്യമായ നിലപാടാണ് അദ്ദേഹം കൈക്കൊണ്ടതെന്നും പോരാളി ഷാജി ഇട്ട പോസ്റ്റില്‍ വ്യക്തമാക്കുന്നു. 

നേരത്തേ, പോരാളി ഷാജിക്കെതിരേ നിലപാട് കടുപ്പിച്ച് സി.പി.എം തന്നെ രംഗത്തെത്തുകയും വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. പോരാളി ഷാജിയുടെ അഡ്മിൻ ആരെന്ന് വെളിപ്പെടുത്തണമെന്ന് സി.പി.എം. ജില്ലാസെക്രട്ടറി എം.വി. ജയരാജൻ ആവശ്യപ്പെട്ടിരുന്നു. സൈബർസംഘങ്ങളും സി.പി.എമ്മുമായി പോരുകനത്തത് പാർട്ടി അണികളുടെ ഇടയിലും ചൂടേറിയ ചർച്ചയായിരുന്നു. സി.പി.എം. നേതാവ് പി.കെ. കുഞ്ഞനന്തന്റെ ചരമവാർഷികത്തോടനുബന്ധിച്ച് പാനൂരിൽ ചേർന്ന അനുസ്മരണയോഗത്തിലാണ് എം.വി. ജയരാജൻ സൈബർപോരാളികൾക്കെതിരേ ആദ്യം രൂക്ഷവിമർശനം ഉന്നയിച്ചത്. 

പോരാളി ഷാജി ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം 

നൂറു മിനുട്ട്. അടുത്ത കാലത്ത് ഉണ്ടായതിൽ ഏറ്റവും നീണ്ടത്.  

അൻപത്തി അഞ്ചു മിനുട്ട് ചൂരൽ മല ദുരന്തത്തിലെ "കള്ളക്കണക്ക്" എന്ന വിഷയത്തിൽ ആയിരുന്നു. കേരളം കേന്ദ്രത്തിന് നൽകിയ മെമ്മോറാണ്ടത്തെ പറ്റി  മാധ്യമപ്രവർത്തകർ അറിഞ്ഞോ അറിയാതേയോ ഉണ്ടാക്കിയ കോലാഹലം  എങ്ങനെയാണ് ദുരന്ത ബാധിതരെ ബാധിക്കുന്നു എന്ന് മുഖ്യമന്ത്രി എണ്ണി എണ്ണി പറയുന്നു.

പതിവ് പോലെ മാധ്യമ പ്രവർത്തകരുടെ ആദ്യത്തെ ചോദ്യം ഈ അമ്പത്തഞ്ച് മിനുട്ടിൽ പറഞ്ഞ വിഷയത്തെ പറ്റിയില്ല !

പിന്നീട് വിവാദവിഷയങ്ങളെ പറ്റി കൂട്ടമായ  ചോദ്യങ്ങൾ

പി ശശിയെ പറ്റി 

അജിത്കുമാറിനെ പറ്റി 

അൻവറിനെ പറ്റി 

"ആരെങ്കിലും ആരോപണം ഉന്നയിച്ചു എന്നതിന്റെ പേരിൽ ആരെയും ഒരു സ്ഥാനത്തുനിന്നും ഒഴിവാക്കില്ല. അന്വേഷണം നടത്തി ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടാൽ വേണ്ട നടപടി" എന്ന് കൃത്യമായ നിലപാട് 

സ്വണ്ണക്കള്ളക്കടത്തും ഹവാലയും ഉൾപ്പടെയുള്ള  കുറ്റകൃത്യങ്ങൾക്കെതിരെ പോലീസ് കർശന  നടപടി എടുക്കുമ്പോൾ കുറ്റവാളികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് സ്വാഭാവികം എന്നും കൂടുതൽ കർശനമായി നടപടികൾ തുടരും എന്ന മുന്നറിയിപ്പ്.

രാഷ്ട്രീയകാര്യങ്ങൾ ചർച്ച ചെയ്യാൻ പൊലീസുകാരെ നിയോഗിക്കുന്നത് അദ്ദേഹത്തിൻ്റെ രീതി അല്ല എന്നും അങ്ങനെ ഉള്ളവർ ഉണ്ടായിരുന്നുവെന്നും ജയറാം പടിക്കലിന്റെ ആത്മകഥയിൽ നിന്നും കഥകൾ ഉദ്ധരിച്ചു  രാഷ്ട്രീയമായ മറുപടി 

പുസ്തകത്തിന്റെ പേജ് നമ്പർ ഉൾപ്പടെ ആണ് മറുപടി 

ഒരു പത്രസമ്മേളനം നടത്താൻ മുഖ്യമന്ത്രി എടുക്കുന്നതിന്റെ പത്തിലൊന്ന് തയ്യാറെടുപ്പെങ്കിലും മാധ്യമ പ്രവർത്തകർ നടത്തേണ്ടതാണ്.

ചോദ്യങ്ങൾ ചോദിക്കുമ്പോൾ അല്പം കൂടി കോർഡിനേഷനും നല്ലതാണ്.

"ഇങ്ങനെയാണെങ്കിൽ നമ്മൾ തമ്മിൽ വീണ്ടും വീണ്ടും കാണേണ്ടിവരും" എന്ന് പറഞ്ഞാണ് പത്ര സമ്മേളനം അവസാനിപ്പിക്കുന്നത്.

ഒരു പത്ര സമ്മേളനം കൊണ്ട് തീരുന്ന പൂരമല്ല നടക്കുന്നത്  എന്നുറപ്പ്.

ENGLISH SUMMARY:

Porali shaji praised pinarayi vijayan's press conference