ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് മരിച്ചതില്‍ അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരോ, ദേശീയ മനുഷ്യാവകാശ കമ്മിഷനോ ബന്ധപ്പെട്ടിട്ടില്ലെന്ന് കുടുംബം. അന്നയുടെ പേരില്‍ ഇ.വൈ കമ്പനി പ്രഖ്യാപിച്ച ഫൗണ്ടേഷനുമായി സഹകരിക്കില്ലെന്നും പിതാവ് സിബി ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു. അന്നയുടെ പേരില്‍ കുടുംബം ഫൗണ്ടേഷന്‍ തുടങ്ങുമെന്നും സിബി വ്യക്തമാക്കി.
അന്നയുടെ മരണത്തില്‍ ഇ.വൈയ്ക്കെതിരെ നിയമനടപടിക്കില്ലെന്ന് കുടുംബം ആവര്‍ത്തിക്കുന്നു. തൊഴില്‍ സാഹചര്യങ്ങളില്‍ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യം. കേന്ദ്ര തൊഴില്‍ സഹമന്ത്രി ശോഭ കരന്തലജെ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കുടുംബവുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല.
അന്നയുടെ ഓര്‍മയ്ക്കായി ഇ.വൈ ഇന്ത്യ ചെയര്‍മാന്‍ രാജീവ് മേമാനി പ്രഖ്യാപിച്ച ഫൗണ്ടേഷനുമായി കുടുംബം സഹകരിക്കില്ല. കുട്ടികള്‍ വിദ്യാഭ്യാസ സഹായം നല്‍കുന്നതിന് അടക്കം അന്നയുടെ കുടുംബം ഫൗണ്ടേഷന്‍ രൂപീകരിക്കും. ജോലി സമ്മര്‍ദം മൂലമല്ല അന്ന മരിച്ചതെന്ന് കമ്പനി വാദിക്കുന്നതിനോട് കുടുംബത്തിന്‍റെ മറുപടി ഇങ്ങിനെ.