mm-lawrence-3

സി.പി.എം നേതാവ് എം.എം.ലോറന്‍സിന്റെ മൃതദേഹം സൂക്ഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കാനാണ് ഹൈക്കോടതി നിര്‍ദേശം. ഉത്തരവ് മൃതദേഹം മെഡിക്കല്‍‌ കോളജിന് കൈമാറരുതെന്ന മകളുടെ ഹര്‍ജിയില്‍. അന്തിമ തീരുമാനം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനുവിട്ടു. മകള്‍ ആശ ലോറന്‍സിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

പിതാവിന്റെ സംസ്കാരം ക്രൈസ്തവ മതാചാരപ്രകാരം കത‌ൃക്കടവ് പള്ളിയില്‍ സംസ്കരികരിക്കണമെന്നാണ് മകളുടെ ആവശ്യം.  മൃതദേഹം മെ‍ഡിക്കല്‍ കോളജിന്  കൈമാറുന്നത് പിതാവിന്‍റെ ഇഷ്ടപ്രകാരമെന്ന് മകന്‍ സജീവന്‍ പറഞ്ഞു. ആശയെ ചിലര്‍ കരുവാക്കുന്നുവെന്നും സജീവന്‍ ആരോപിച്ചു.  ഹര്‍ജി  അല്‍പസമയത്തിനകം പരിഗണിക്കും.  പൊതുദര്‍ശനത്തിനുശേഷം നാലുമണിക്ക് മൃതദേഹം കൈമാറാനാണ് തീരുമാനിച്ചിരുന്നത്.

 

എം.എം.ലോറന്‍സ്  ഇടവകാംഗത്വമടക്കം റദ്ദുചെയ്തിരുന്നില്ലെന്നും അച്ഛന്റെ ആഗ്രഹം അതില്‍നിന്ന് വ്യക്തമാണല്ലോയെന്നും മകള്‍ ആശ. മകന്‍ ബി.ജെ.പി. സംഘടിപ്പിച്ച സമരത്തിന് പോയതുമുതല്‍ തനിക്കുമേല്‍ ബി.ജെ.പി. ബന്ധം ആരോപിക്കുകയാണ്. സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ തന്നോട് പ്രതികാരം തീര്‍ക്കുകയാണെന്നും ആശ പറഞ്ഞു

ENGLISH SUMMARY:

CPM leader MM Lawrence's daughter Asha in the High Court against the decision to hand over the dead body to the medical college Update