roshy-augustine

TOPICS COVERED

ഇടുക്കിയിലെ ഏലമല കുന്നുകൾ വനഭൂമി ആണെന്ന വനംവകുപ്പ് വാദത്തിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് പ്രതിരോധം തീർക്കാൻ ജനകീയ സദസ് സംഘടിപ്പിക്കാനൊരുങ്ങി മന്ത്രി റോഷി അഗസ്റ്റിൻ. ഇടതുപക്ഷത്തിന്റെ ഔദ്യോഗിക പിന്തുണയില്ലാതെയാണ് മന്ത്രിയുടെ നീക്കം. മന്ത്രിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് രംഗത്തെത്തി 

 

ജില്ലയിലെ 210677 ഏക്കർ വനഭൂമിയാണെന്നാണ് വനംവകുപ്പിന്റെ കണക്ക്. വിഷയം ഈ മാസം 24 ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ ഡീൻ കുര്യാക്കോസ് എം പി യുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. സി എച്ച് അർ വനമാക്കുന്ന നീക്കത്തിനെതിരെ വിവിധ സംഘടനകളുമായി ചേർന്ന് പ്രതിഷേധം സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ ജനകീയ സദസ് നടത്താൻ മന്ത്രി റോഷി അഗസ്റ്റിൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ മന്ത്രി നടത്തുന്നത് പരിഹാസ സദാസാണെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി 

സുപ്രീംകോടതിയിലെ കേസിൽ അന്തിമവാദം നടക്കാനിരിക്കെ ഹർജി നൽകിയ പരിസ്ഥിതി സംഘടനയും എതിർകക്ഷിയായ സർക്കാരും നൽകിയ കണക്കുകൾ തമ്മിൽ വലിയ വ്യത്യാസമില്ലാത്തത് ഗൂഢാലോചനയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

സി എച്ച് അർ സംരക്ഷിത വനത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയ വനം വകുപ്പ് നിലപാട് തിരുത്തണമെന്നാണ് ജില്ലയിലെ കർഷകരുടെ ആവശ്യം  ഇടുക്കിയിലെ ഏലമലക്കുന്നുകൾ വനഭൂമിയാണെന്ന വനംവകുപ്പ് വാദത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം. പ്രതിപക്ഷ പ്രതിഷേധം പ്രതിരോധിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ. പ്രതിഷേധത്തിനെതിരെ മന്ത്രി ജനകീയ സദസ് സംഘടിപ്പിക്കും. പരിസ്ഥിതി സംഘടനയുടെ ഹർജിയിൽ ചൊവ്വാഴ്ച്ച കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് മന്ത്രിയുടെ നീക്കം.

Minister Roshi Augustine is about to organize a public meeting in Idukki: