marayoor-elephant

TOPICS COVERED

ആനയെ കാടുകയറ്റിയില്ലെങ്കില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഓഫീസിന് പുറത്തിറക്കില്ലെന്ന്  നാട്ടുകാര്‍.  ഓഫീസിലിരിക്കുകയല്ലെന്നും കാട്ടാനയുടെ പിന്നാലെയാണെന്നും വനംവകുപ്പ് . ഇടുക്കി കാന്തല്ലൂരില്‍  ശല്യം കാട്ടാനയാണെങ്കിലും പോര് നാട്ടുകാരും വനംവകുപ്പും തമ്മിലാണ്.  ആനയെ കാടുകയറ്റിയെന്ന്  മറയൂര്‍ ഡി.എഫ്.ഒ വ്യക്തമാക്കി. കാന്തല്ലൂരില്‍ ജനവാസമേഖലയില്‍  കാട്ടാനശല്യം  അതിരൂക്ഷമാണ് . കഴിഞ്ഞ ദിവസം കാട്ടാന കര്‍ഷകനെ ആക്രമിച്ചതോടെയാണ്  നാട്ടുകാര്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരത്തിനിറങ്ങിയത് . കാട്ടാനപ്പേടിയില്‍ രാത്രി ഉറങ്ങാനും കഴിയാത്ത സാഹചര്യത്തിലാണ് രാപ്പകല്‍ സമരം 

 

മൂന്നുമാസമായി മറയൂരിലും കാന്തല്ലൂരിലും കാട്ടാന ശല്യമുണ്ട്. കഴിഞ്ഞ ദിവസം  കാട്ടാന കർഷകനെ ആക്രമിച്ചതോടെയാണ്  പ്രതിഷേധം വീണ്ടും ശക്തി പ്രാപിച്ചത്. രാപ്പകൽ സമരം തുടരുന്ന സമരസമിതി     പയസ് നഗറിലെ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. പ്രശ്നത്തിന് പരിഹാരം കാണുന്നതുവരെ ഉദ്യോഗസ്ഥരെ പുറത്തിറക്കില്ലെന്നാണ് സമരക്കാരുടെ നിലപാട്

മറയൂർ പഞ്ചായത്തിലെ ഏഴിടങ്ങളിൽ കാട്ടാനകളെ തുരത്താൻ വനം വകുപ്പ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നാണ് മറയൂർ ഡി എഫ് ഒ യുടെ വിശദീകരണം. പതിവായി കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനകളെ വനത്തിലേക്ക്  തുരത്താനുള്ള പ്രത്യേക ദൗത്യം നാളെ തുടങ്ങാനാണ് തീരുമാനം. കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ കർഷകൻ തോമസ് അപകടനില തരണം ചെയ്തു. കർഷകനെ ആക്രമിച്ച കാട്ടാന ഇപ്പോഴും ജനവാസ മേഖലയിൽ തുടരുകയാണെന്നാണ് പ്രദേശവാസികളുടെ ആരോപണം.