kumarkom-accident

TOPICS COVERED

കുമരകം കൈപ്പുഴമുട്ടിൽ കാർ പുഴയിൽ വീണ് രണ്ടുപേർ മരിച്ച അപകടത്തിന് കാരണം ശക്തമായ മഴയിൽ വഴി കാണാത്തതെന്ന് ദൃക്സാക്ഷികൾ.. സ്ഥലത്ത് തെരുവ് വിളക്കുകളോ  പുഴയെയും റോഡിനെയും വേർതിരിക്കുന്ന ബാരിക്കേഡുകളോ ഉണ്ടായിരുന്നില്ല.. ഹൗസ് ബോട്ട് സവാരിക്കായി കുമരകത്തേക്ക് എത്തിയ കൊട്ടാരക്കര സ്വദേശി ജെയിംസ് ജോർജ് സുഹൃത്ത് മഹാരാഷ്ട്ര സ്വദേശിനി സായ്ലി  എന്നിവരാണ് മരിച്ചത്..

 

ഹൗസ് ബോട്ട് സവാരിക്കായി  കാർ വാടകയ്ക്ക് എടുത്ത് വൈകിട്ട് 5:30 ന് എറണാകുളത്തുനിന്ന് കുമരകത്തേക്ക് പുറപ്പെട്ട ഇരുവരും കൈപ്പുഴമുട്ട് പാലത്തിന് അടുത്തെത്തിയപ്പോഴാണ് തൊട്ടടുത്തുള്ള  സർവീസ് റോഡിലേക്ക് ഇറങ്ങിയത്. വളവ് തിരിഞ്ഞു പോകേണ്ട ഇരുവരും  മുന്നിലുള്ള പുഴ കാണാതിരുന്നതോടെയായിരുന്നു അപകടം.. കാർ പുഴയിലേക്ക് വീണ ഉടൻതന്നെ  സ്ഥലത്ത് ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ കാണുകയും രക്ഷപ്പെടുത്താൻ ശ്രമം നടത്തുകയും ചെയ്തു.

സ്ഥലത്ത് തെരുവു വിളക്കില്ലാത്തതിനെതിരെ  പലവട്ടം പരാതി പറഞ്ഞു മടുത്തിട്ടും നടപടി എടുത്തിരുന്നില്ലെന്ന് നാട്ടുകാർ  കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന  മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. 27കാരി സായ്ലിയുടെയും  48 കാരൻ ജെയിംസിന്റെയും ബന്ധുക്കളെ മരണവിവരം അറിയിച്ചിട്ടുണ്ട്.. മൃതദേഹം ബന്ധുക്കൾ ഇന്ന് ഏറ്റുവാങ്ങും 

ENGLISH SUMMARY:

Kumarakom accident eyewitnesses reaction