ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ അടുത്തദിവസം തുറന്നേയ്ക്കുമെന്ന് ജലസേചന വകുപ്പിന്റെ മുന്നറിയിപ്പ്. ഒരുമാസത്തിനിടെ രണ്ട് തവണയാണ് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി നേരത്തെ നേരിയ അളവില്‍ ജലമൊഴുക്കിയത്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളോട് ചേര്‍ന്നുള്ള വനമേഖലയില്‍ കഴിഞ്ഞദിവസങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. 114.73 മീറ്ററാണ് നിലവില്‍ ഡാമിലെ ജലനിരപ്പ്.